കുറ്റകൃത്യങ്ങളെ അടുത്തറിയാനും അന്വേഷണം പഠിക്കാനും തലസ്ഥാനത്തൊരു മ്യൂസിയം

By Web DeskFirst Published Jun 7, 2016, 6:05 AM IST
Highlights

തെളിവുകള്‍ നശിപ്പിക്കാതെ പൊലീസിനെ എങ്ങനെ സഹായിക്കാന്‍ സാധിക്കും, ഒരു തൂങ്ങിമരണം കണ്ടാല്‍ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് എങ്ങനെ തിരിച്ചറിയാം. എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുകയാണ് പൊലീസ് മ്യൂസിയത്തിന്റെ ഉദ്ദേശ്യം. മോഷണമോ കൊലപാതകമോ അപകടമോ എന്നുവേണ്ട എന്ത് സംഭവം നടന്നാലും  മൊബൈലില്‍ ദൃശ്യങ്ങള്‍ പ‍കര്‍ത്താന്‍ തിക്കും തിരിക്കും കൂട്ടുന്നവര്‍  സംഭവ സ്ഥലത്തേക്ക് കയറുമ്പോള്‍ വിരലടയാളം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ നഷ്‌ടപ്പെടാനിടയുണ്ട്. ഇത് ഒഴിവാക്കുകയാണ് പുതിയ ബോധവത്ക്കരണം വഴി ലക്ഷ്യമിടുന്നത്.

വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിലാണ് മ്യൂസിയം. രാവിലെ 10 മണി മുതല്‍ അഞ്ചുമണിവരെ പൊതുജനങ്ങള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാം. സന്ദര്‍ശകര്‍ക്ക് ക്ലാസെടുക്കാന്‍ പൊലീസുകാരുമുണ്ടാകും ഇവിടെ.

click me!