Latest Videos

കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവും കൂട്ടാളികളും അറസ്റ്റില്‍

By Web DeskFirst Published Dec 7, 2016, 5:49 PM IST
Highlights

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കൊലക്കേസ് ഉള്‍പ്പെടെ 20 കേസിൽ പ്രതിയായ ദിനിബാബു മാസങ്ങളായി ഒളിവിലായിരുന്നു. അംഗ രക്ഷകർക്കപ്പമായിരുന്നു ഡിനി ബാബു ഒളുവിൽ കഴിഞ്ഞിരുന്നത്. ഗുണ്ടകളായ പുത്തപ്പാലം രാജേഷിന്റെയും ഡിനി ബാബുവിന്റെയും കുടിപ്പകയാണ് ഇപ്പോള്‍ പൊലീസിന് തലവേദന.

‍ഡിനി ബാബുവിന്റെ സഹോദരനെ രാജേഷിന്റെ സംഘം കണ്ണമ്മൂലയിൽവച്ച് വെട്ടികൊലപ്പെടുത്തിയിരുന്നു. കേസിൽ പ്രതിയായ രാജീവിനെയും ഭാര്യയും ദിനിലിന്റെ ആളുകള്‍ വീട്ടിൽ കയറി ആക്രമിക്കുകയുണ്ടായി. ഇതിലും പ്രതികാരം തീരാതെവന്നപ്പോഴാണ് രാജേഷിന്റെ ബന്ധുവായ വിഷ്ണുവിനെ രണ്ടുമാസം മുമ്പ് വെട്ടികൊലപ്പെടുത്തിയത്. രണ്ടുകേസിലും ദിനിബാബുവിനെ പൊലീസ് പ്രതിചേർത്തിരുന്നു.

മണ്ണ്,ക്വാറി കടത്തിലെ ഗുണ്ടാപ്പരിവാണ് ഇവർ തമ്മലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഒളിവിലായിരുന്ന ഡിനി ബാബിനെ കൊച്ചുവേളി റയിൽവേ സ്റ്റേഷനു സമീപം വച്ചാണ് ഷാഡോ പൊലീസ് ഉള്‍പ്പെടുള്ള സംഘം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ എൽടിടി ഉണ്ണി, അമ്പലമുക്ക് അജീഷ് എന്നിവരുടെ അമ്പകടിയോടെയാണ് ഡനിൽ ബാബു യാത്ര ചെയ്തിരുന്നത്. രണ്ട് കൊലക്കേസ് ഉള്‍പ്പെടെ 18 കേസിൽ പ്രതിയാണ് ഡിനി ബാബു. പേട്ട സിഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

click me!