
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആസാധരണമായ പ്രക്ഷോഭവും സംഘര്‍ഷവസ്ഥയുമാണ് ശബരിമല സന്നിധാനത്ത് നടക്കുന്നത്. ഈ അവസരത്തിലാണ് വിശ്വാസികള്‍ക്കും നിയമത്തിനും ഇടയില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പോലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പോലീസുകാരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണെന്നാണ് ഷൈജുമോന്‍ എന്ന പോലീസുകാരന്‍റെ പോസ്റ്റ്. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് പോലീസുകാരാണെന്നും ഷൈജുമോന്‍ പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam