ശബരിമല കയറാന്‍ പൊലീസ് സംരക്ഷണം: ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി

By Web TeamFirst Published Oct 24, 2018, 12:20 PM IST
Highlights

ശബരിമലയിലെ സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി.

കൊച്ചി: ശബരിമലയിലെ സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി 

അഭിഭാഷകരായ എ. കെ മായ, എസ് രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്.  10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ്‌, ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വം ബോര്‍ഡും സർക്കറുമാണ് കേസിലെ  എതിര്‍ കക്ഷികൾ.

click me!