
എറണാകുളം: പെരുമ്പാവൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് ആയ മരിച്ചു. 15 കുട്ടികൾക്ക് പരിക്കേറ്റു. വേങ്ങൂർ സാന്തോം പബ്ലിക് സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.
രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് മുന്നിലെ വലിയ കയറ്റിൽ വച്ച് ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന കുറപ്പുംപടി സ്വദേശി എൽസിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ബസ് നിയന്ത്രണം വിടുന്നത് ശ്രദ്ധയിൽപ്പെട്ട് കുട്ടികളെ സുരക്ഷിതരാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൽസിയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവരുടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ 15 കുട്ടികൾക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബ്രേക്ക് നഷ്ടമായി കയറ്റത്തിൽ നിന്ന് പിന്നോട്ട് പോയ ബസ് തട്ടി സ്കൂളിലേക്ക് നടന്ന് വരികയായിരുന്ന മൂന്ന് അധ്യാപകർക്കും പരിക്കേറ്റിറ്റുണ്ട്. നിയന്ത്രണം വിട്ട ബസ് റോഡിന് സമീപത്തെ വലിയ ഗർത്തത്തിലേക്ക് വീഴാതിരിക്കാൻ ഡ്രൈവർ സമയോചിതമായി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കി. പരിക്കേറ്റ കുട്ടികളും അധ്യാപകരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam