
ബനസ്‌കാന്ത: ഗുജറാത്തിലെ ഹിന്ദു മതപ്രഭാഷകയുടെ വസതിയില്‍ റെയ്ഡ് നടത്തി പോലീസ് പിടിച്ചെടുത്തത് 24 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. പുതിയ രണ്ടായിരം കറന്‍സികളില്‍ ഒരു കോടിയിലേറെ രൂപയും പിടിച്ചെടുത്തു.
റെയ്ഡിനൊടുവില്‍ സാധ്വി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബനസ്‌കാന്ത ജില്ലയിലുള്ള ക്ഷേത്രം നോക്കിനടത്തുന്ന ട്രസ്റ്റിന്‍റെ മുഖ്യ അധികാരിയാണ് സാധ്വി. പ്രദേശത്തെ ഒരു ജ്വല്ലറി ഉടമ നല്‍കിയ പരാതിയിലാണ് സാധ്വിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ബില്ലടയ്ക്കാന്‍ ഉടമ നിരവധി തവണ സാധ്വിയോട് ആവശ്യപ്പെട്ടെങ്കിലും പണമടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
പിടിച്ചെടുത്ത സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ക്ക് ഏകദേശം 80 ലക്ഷം രൂപ വിലവരും. മൊത്തം 1.2 കോടി രൂപയാണ് റെയ്ഡില്‍ സാധ്വിയുടെ വീട്ടില്‍ നിന്നും ലഭിച്ചത്. കണ്ടെടുത്ത നോട്ടുകളെല്ലാം രണ്ടായിരം രൂപ നോട്ടുകളാണ്. റെയ്ഡില്‍ മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യം നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
സാധ്വി ഒരു പൊതുപരിപാടിക്കിടയില്‍ ഗായകര്‍ക്ക് നോട്ട് എറിഞ്ഞ് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam