പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പരാതി

Web Desk |  
Published : May 09, 2018, 11:48 PM ISTUpdated : Oct 02, 2018, 06:33 AM IST
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

യൂണിഫോമില്‍ അല്ലാത്തതിനാല്‍ പൊലീസുകാരനെന്നറിയാതെയാണ് നാട്ടുകാരില്‍ ഒരു സംഘം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്

മലപ്പുറം: തിരൂരങ്ങാടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വെന്നിയൂര്‍ സ്വദേശിയായ പതിനേഴുകാരനെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം വെന്നിയൂര്‍ അങ്ങാടിയില്‍ വച്ച് ഒരു പൊലീസുകാരന് മര്‍ദ്ദനമേറ്റിരുന്നു. വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടയിലായിരുന്നു മര്‍ദ്ദനം. യൂണിഫോമില്‍ അല്ലാത്തതിനാല്‍ പൊലീസുകാരനെന്നറിയാതെയാണ് നാട്ടുകാരില്‍ ഒരു സംഘം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഈ കേസുമായി ബന്ധപെട്ടാണ് അര്‍ഷാദലിയെ പൊലീസ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐയും പൊലീസുകാരും കൂടി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അര്‍ഷാദലിയുടെ പരാതി. പിന്നീട് പിതാവിനെ വിളിച്ചുവരുത്തി കേസെടുക്കാതെ വിട്ടയച്ചു. എന്നാല്‍ അര്‍ഷാദ് അലിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് തിരൂരങ്ങാടി പൊലീസിന്‍റെ വിശദീകരണം. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പ്രതിയല്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ, ജില്ല കളക്ടർക്ക് കൈമാറും
കോഴിക്കോട് മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവം; വ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകാൻ ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ