എംഎല്‍എയുടെ മകനെതിരായ പണത്തട്ടിപ്പ് കേസ് പൊലീസ് അവസാനിപ്പിക്കുന്നു

Published : Jan 28, 2018, 12:26 AM ISTUpdated : Oct 05, 2018, 02:25 AM IST
എംഎല്‍എയുടെ മകനെതിരായ പണത്തട്ടിപ്പ് കേസ് പൊലീസ് അവസാനിപ്പിക്കുന്നു

Synopsis

കൊല്ലം: ചവറ എംഎല്‍എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ പണത്തട്ടിപ്പ് കേസ് പൊലീസ് അവസാനിപ്പിക്കുന്നു. ഇതിനിടെ, ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസ് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്‍റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച്  മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി.

വ്യവസായി രാഹുല്‍ കൃഷ്ണ 2016 ല്‍ ചവറ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ശ്രീജിത്ത് വിജയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്..വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചുവെന്നാണ് രാഹുല്‍ പരാതില്‍ ഉന്നയിച്ചിരുന്നത്..ഇതേ ചെക്കുകള്‍ തെളിവായി കാണിച്ച് മാവേലിക്കര കോടതിയിലും ശ്രീജിത്ത് കേസ് നല്‍കിയിരുന്നു. ഈ സിവിള്‍ കേസിന്‍റെ നടപടികള്‍ മാവേലിക്കര കോടതിയില്‍ പുരോഗമിക്കുകയാണ്.

ഫെബ്രുവരി ഒന്നിന് കോടതി ഇരു വിഭാഗത്തെയും വിളിപ്പിച്ചിട്ടുമുണ്ട്..ഈ സാഹചര്യത്തിലാണ് കേസ് നടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ചവറ പൊലീസിന് നിയമോപദേശം കിട്ടിയത്..മാത്രമല്ല ചെക്കിന്‍റെ അസല്‍ പകര്‍പ്പുകളും മറ്റും മാവേലിക്കര കോടതിയില്‍ ആയതിനാല്‍ പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പൊലീസ് പറയുന്നു..കഴിഞ്ഞ വര്‍ഷം മെയ് 20 നാണ് ശ്രീജിത്ത് വിജയനെതിരെ 1698/17  എന്ന നമ്പറില്‍ ചവറ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്..എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവം വിവാദമായതിന് ശേഷമാണ് പൊലീസ് നിമമോപദേശം തേടിയത്. അതേസമയം കോടിയേരിയുടെ മകനെതിരെ ആരോപണവുമായി ഷിബൂ ബേബി ജോണ്‍ രംഗത്തെത്തി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുചിത്വമില്ല, ഗുണനിലവാരമില്ല, പെരിയ കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം, പ്രതിഷേധം
ഉഷ്ണതരംഗസാധ്യത, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി