അച്ഛനെ കൊന്ന കേസിൽ മകൻ പിടിയിൽ

Published : Jan 28, 2018, 12:18 AM ISTUpdated : Oct 04, 2018, 05:48 PM IST
അച്ഛനെ കൊന്ന കേസിൽ മകൻ പിടിയിൽ

Synopsis

പത്തനംതിട്ട:  അടൂരിൽ അച്ഛനെ കൊന്ന കേസിൽ മകൻ പിടിയിൽ.  അടൂര്‍ സ്വദേശി പൊടിയനെ കൊന്ന കേസിൽ മകൻ കുട്ടപ്പനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 22നാണ് അടൂര്‍ കൊടുമണ്‍ സ്വദേശി പൊടിയനെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ കുട്ടപ്പനാണ്  അച്ഛന്റെ മരണം പൊലീസിനെ അറിയിച്ചത്.  വീണ് തലക്കേറ്റ് പരിക്കേറ്റാണ് മരണമെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞു..തുടര്‍ന്ന് കുട്ടപ്പനേയും മക്കളെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്ത് വന്നത്.

സ്വത്തിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.കുട്ടപ്പനെ പത്തനംതിട്ട കോടതിയില്‍  ഹാജരാക്കി പതിനാല് ദിവത്തേക്ക് റിമാന്‍റ് ചെയ്‍തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ
ശുചിത്വമില്ല, ഗുണനിലവാരമില്ല, പെരിയ കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം, പ്രതിഷേധം