ഭിന്ന ശേഷിക്കാരന് ആധാര്‍ കാര്‍ഡ് നിഷേധിക്കുന്നു

Published : Jan 19, 2018, 06:43 AM ISTUpdated : Oct 05, 2018, 03:41 AM IST
ഭിന്ന ശേഷിക്കാരന് ആധാര്‍ കാര്‍ഡ് നിഷേധിക്കുന്നു

Synopsis

കോഴിക്കോട് : ആധാര്‍ കാര്‍‍ഡ് ലഭിക്കാന്‍ പല ഓഫീസുകളെ സമീപിച്ചെങ്കിലും നിരാശയോടെ ഒരു ഭിന്ന ശേഷിക്കാരന്‍. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സുനില്‍ ഒരു വര്‍ഷത്തില്‍ അധികമായി ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പിലാണ്. 

പോളിയോ പിടിപെട്ടത് മൂലം കൈയും കാലും തളര്‍ന്ന നിലയിലാണ് ചേളന്നൂര്‍ സ്വദേശി സുനില്‍. പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാന്‍ പറ്റില്ല. വിരലുകള്‍ നിവര്‍ത്തുവാന്‍ സാധിക്കാത്ത അവസ്ഥ. സ്വന്തമായി വീടോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ല. തുഛമായ വികലാംഗ പെന്‍ഷനിലാണ് ഇദ്ദേഹവും ഭാര്യയും ജീവിക്കുന്നത്. 

2016 ഡിസംബറില്‍ ആധാറിനായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിരലടയാളം എടുക്കാന്‍ സാധിക്കുന്നില്ല എന്ന കാരണമാണത്രെ അധികൃതര്‍ പറയുന്നത്. ആധാര്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല ഓഫീസുകളിലും അപേക്ഷ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.

വീടിനായി സ്ഥലം വാങ്ങാന്‍ ചേളന്നൂര്‍ പഞ്ചായത്ത് സുനിലിന് തുക അനുവദിച്ചിട്ടുണ്ട്. പക്ഷേ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അതും മുടങ്ങിക്കിടക്കുകയാണ്. നേരത്തെ കൈകുത്തി നടക്കാന‍് കഴിയുമായിരുന്നു സുനിലിന്. അന്ന് കോഴിക്കോട് ബസ് സ്റ്റാന്‍റില്‍ പത്ര വില്‍പ്പനയായിരുന്നു ജോലി. എന്നാല്‍ വീണ് കൈ ഒടിഞ്ഞതിനാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി കിടന്ന കിടപ്പില്‍ തന്നെ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം; പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കള്‍ എത്താനിരിക്കെ വീട് പൂട്ടിയിട്ടു
'എക്സിക്യൂട്ടീവിന്‍റെ തലവൻ മുഖ്യമന്ത്രി, സന്ദേശം ഭരണനിർവഹണത്തിന്റെ ഭാഗം'; ഡാറ്റ ചോർത്തിയിട്ടില്ലെന്ന് സത്യവാങ്മൂലം, ഹർജി നിലനിൽക്കില്ലെന്നും സർക്കാർ