
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണ കേസുകളിൽ കാര്യമായ കുറവ്. 2016 നെ അപേക്ഷിച്ച് 2017ൽ കേസുകളിൽ ഗണ്യമായ കുറവുണ്ടായി. 2016 ഡിസംബർ 30 വരെ 1684 രാഷ്ട്രീയ അക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
എന്നാൽ 2017 ഡിസംബർ 30 ൽ എത്തിയപ്പോൾ അത് 1463 ആയി കുറഞ്ഞു. കണ്ണൂരിലും രാഷ്ട്രീയ അക്രമ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഡിസംബർ വരെ ആക്രമണ കേസുകളുടെ എണ്ണം 363 ആയിരുന്നു. 2017 ഡിസംബർ 30 ആകുന്പോഴേക്കും 271 ആയി അത് കുറഞ്ഞു.
അക്രമം അമർച്ച ചെയ്യാൻ സർക്കാർ എടുത്ത ഭരണപരവും രാഷ്ട്രീയപരവുമായ നടപടികളാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകളും അക്രമസംഭവങ്ങൾ കുറയാന്‍ കാരണമായതായാണ് വിലിയരുത്തല്‍..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam