കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് കോടിയേരി

Published : Feb 20, 2019, 03:32 PM ISTUpdated : Feb 20, 2019, 03:34 PM IST
കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് കോടിയേരി

Synopsis

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുള്ള യുദ്ധമാണ്. 2004 ലെ തെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ 2019 ൽ തെരഞ്ഞെടുപ്പ് ഫലമുണ്ടാകണം.

കൊല്ലം: കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമായി മാറട്ടെ. അക്രമവും കൊലപാതകവും കൊണ്ട് ഒരു പ്രസ്ഥാനത്തേയും തകർക്കാൻ സാധിക്കില്ലെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുള്ള യുദ്ധമാണ്. 2004 ലെ തെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ 2019 ൽ തെരഞ്ഞെടുപ്പ് ഫലമുണ്ടാകണം. കശുവണ്ടി വ്യവസായികളെ കൂടി സഹായിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കണമെന്ന് 58 കശുവണ്ടി ഫാക്ടറി തുറന്നുകൊണ്ട് കോടിയേരി പറഞ്ഞു. 

കേന്ദ്രസർക്കാർ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് കശുവണ്ടി വ്യവസായം പ്രതിസന്ധിയിലാകാൻ കാരണമായി. തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വച്ച് നൽകും. പട്ടയത്തിന് അർഹരായവർക്ക് പട്ടയം നൽകും. 76 ഫാക്ടറികള്‍ ഉടന്‍ തുറക്കുമെന്നും കോടിയേരി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി
കോൺഗ്രസിനെ ഞെട്ടിച്ച് അധിർ രഞ്ജൻ - മോദി കൂടിക്കാഴ്ച; പാർട്ടിയെ അറിയിക്കാത്ത നീക്കത്തിൽ കടുത്ത അതൃപ്തി; ബംഗാൾ രാഷ്ട്രീയത്തിൽ ചർച്ചകൾ