ബാലറ്റ് പേപ്പര്‍ വേണം: ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

By Web TeamFirst Published Aug 27, 2018, 7:26 PM IST
Highlights

വരുന്ന തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തയ്യാറാക്കാൻ സമയമില്ലെങ്കിൽ വിവി പാറ്റുകളുടെ ഓഡിറ്റിങ് ഏർപ്പെടുത്തണമെന്ന് എഎപി ഉൾപ്പടെ ചില പാർട്ടികൾ ഉന്നയിച്ചു. വിവിപാറ്റിലും തട്ടിപ്പുണ്ടെന്നായിരുന്നു കോൺഗ്രസ് പ്രതികരണം

ദില്ലി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ചർച്ചയ്ക്കായ ദില്ലിയിൽ വിളിച്ച യോഗത്തിൽ വോട്ടിംഗ് യന്ത്രം വേണ്ടെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.  തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കണമെന്ന വിഷയം കമ്മീഷൻ ചർച്ചയ്ക്ക് എടുത്തില്ല. 

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസിൻറെ ആവശ്യത്തെ ബിഎസ്പിയും ത്രിണമൂൽ കോൺഗ്രസും  പിന്തുണച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തയ്യാറാക്കാൻ സമയമില്ലെങ്കിൽ വിവി പാറ്റുകളുടെ ഓഡിറ്റിങ് ഏർപ്പെടുത്തണമെന്ന് എഎപി ഉൾപ്പടെ ചില പാർട്ടികൾ ഉന്നയിച്ചു. വിവിപാറ്റിലും തട്ടിപ്പുണ്ടെന്നായിരുന്നു കോൺഗ്രസ് പ്രതികരണം

ബൂത്ത് പിടിത്തം കൂടാനേ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നത് ഇടയാക്കൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.  പ്രചരണം ഉൾപ്പടെ എല്ലാ തെരഞ്ഞെടുപ്പ് ചെലവുകളും സർക്കാർ വഹിക്കണമെന്ന് തൃണമൂൽ കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടു.  വോട്ടെപ്പിന് മുമ്പുള്ള 48 മണിക്കൂർ  സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണവും തടയണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.

click me!