കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

Published : Nov 26, 2016, 07:29 PM ISTUpdated : Oct 04, 2018, 11:49 PM IST
കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

Synopsis

നീണ്ട നിരയായിരുന്നു മിക്കയിടത്തും. അംഗവൈകല്ല്യമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ആഭ്യന്തര വകുപ്പും, ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ നേത്യത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. നിരവധി കമ്മിറ്റികളും ഉപസമിതികളും ഉണ്ടായിരുന്നു. .അതില്‍ ആദ്യമായി 22 വനിത പ്രോസിക്യൂട്ടര്‍്മാരും ഉള്‍പ്പെട്ടിരുന്നു.

രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടുവരെയായിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. .രാത്രി വൈകിയും പുലര്‍ച്ചയോടെയുമായി 50അംഗ പാര്‍ലമെന്റ് അംഗങ്ങളുടെ വിധി അറിയാന്‍ കഴിയും. കഴിഞ്ഞ മാസം 16നായിരുന്നു അടുത്ത വര്‍ഷം ജൂലൈവരെ കാലാവധിയുണ്ടായിരുന്ന പാര്‍ലമെന്റ് മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം 14മത് പാര്‍ലമെന്റ് അമീര്‍ഷേഖ സബാ അല്‍അഹമദ് അല്ജാബിര്‍ അല്‍സബ പിരിച്ച് വിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിലെ നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം, ലെബനനിൽ മരണം 826
നടപടികൾ പൂർത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും