ദില്ലിയിലെ വായുമലിനീകരണം ഇന്നും മോശം അവസ്ഥയിൽ, ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉടന് നടപ്പാക്കും

Published : Oct 15, 2025, 09:29 AM IST
Delhi Pollution

Synopsis

ദില്ലിയിൽ വായു മലിനീകരണ തോത് ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 

ദില്ലിയിലെ വായുമലിനീകരണം ഇന്നും മോശം അവസ്ഥയിൽ.ന​ഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത് 201 ആണ്.ഇന്നലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു.വരും ദിവസങ്ങളിൽ മലിനീകരണ തോത് രൂക്ഷമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

വായുമലിനീകരണ തോത് ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള ഒന്നാംഘട്ട നിയന്ത്രണങ്ങൾ ഉടന് നടപ്പാക്കാന് വായുമലിനീകരണ മേല്നോട്ട സമിതി നിർദേശം നല്കി. നിർമ്മാണസ്ഥലങ്ങളിലെ പൊടി നിയന്ത്രിക്കുക, വാഹന പരിശോധന കർശനമാക്കുക, പഴയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുക മുതലായ നടപടികൾ നിയന്ത്രണത്തിന്റെ ഭാഗമായി തുടങ്ങും. ഇന്നലെ  211 രേഖപ്പെടുത്തിയ ദില്ലിയിലെ വായുമലിനീകരണ തോത് മോശം അവസ്ഥയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രാഹുല്‍ കുടുംബ ജീവിതം തക‍ര്‍ത്തു', വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്; നാട്ടുകൽ പൊലീസിൽ പരാതി നൽകി
വരുന്നു, ശബരിമലയിൽ സമഗ്ര മാറ്റം, പ്രത്യേക ബജറ്റ്, പമ്പയിൽ പിൽഗ്രിം സെന്‍റര്‍, വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാര്‍