മഞ്ഞപ്പടയുടെ കരയുന്ന ആരാധകരെ ആശ്വസിപ്പിച്ച് ഒരു 'അര്‍ജന്‍റീനക്കാരന്‍'

Web Desk |  
Published : Jul 09, 2018, 02:53 PM ISTUpdated : Oct 02, 2018, 06:48 AM IST
മഞ്ഞപ്പടയുടെ കരയുന്ന ആരാധകരെ ആശ്വസിപ്പിച്ച് ഒരു  'അര്‍ജന്‍റീനക്കാരന്‍'

Synopsis

ആരാധകര്‍ വിഷമിക്കേണ്ടെന്നും അടുത്ത തവണ ഭാഗ്യമുണ്ടാകുമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദേശം നല്‍കിയത്

വത്തിക്കാന്‍: ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാക്കുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ബ്രസീല്‍ ആരാധകര്‍ വിഷമിക്കേണ്ടെന്നും അടുത്ത തവണ ഭാഗ്യമുണ്ടാകുമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദേശം നല്‍കിയത്. അര്‍ജന്റീനക്കാരനായ മാര്‍പാപ്പ ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

കായിക മേഖലയിൽ അതീവ തൽപരനായ  മാർപ്പാപ്പയ്ക്ക് ഏറ്റവും ഇഷ്ടം ഫുട്ബോളാണ്. ഫുട്ബോൾ പ്രചാരണ പരിപാടികളിലും അദ്ദേഹം സജീവമാണ്. വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ ടീമുകളുമായി കൂടിക്കാഴ്ച നടത്താറുള്ള മാർപ്പാപ്പയുടെ കൈവശം ജഴ്സികളുൾപ്പെടെയുള്ള സമ്മാനങ്ങളുടെ വൻ ശേഖരവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സന്ദേശം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. 

സെന്റ്റ പീറ്റേഴ്സ് ബസലിക്കയിലെ  പതിവ് കുർബാനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ സന്ദേശം നല്‍കിയത്. ധൈര്യം വിടരുത്, അടുത്ത തവണ ഭാഗ്യമുണ്ടാകുമെന്ന സന്ദേശം ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'