ലോകം ഒരു യുദ്ധത്തിനടുത്താണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

By Web DeskFirst Published Jul 28, 2016, 12:25 PM IST
Highlights

അരക്ഷിതാവസ്ഥ എന്ന വാക്കാണ് നാം ഇപ്പോൾ ഏറെ കേൾക്കുന്നത്. പക്ഷെ യഥാർത്ഥ വാക്ക് യുദ്ധം എന്നാണ്. സത്യം പറയാൻ പേടിക്കേണ്ട. ഇപ്പോൾ ലോകം യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് കാരണം ലോകത്തിന് സമാധാനം നഷ്ടമായി.

ഫ്രാൻസിൽ വൈദികൻ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതികരണം. എന്നാലിത് മതങ്ങൾ തമ്മിലുള്ള യുദ്ധമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ പോളണ്ടിലെ കാർക്കോവിൽ എത്തിയ മാർപ്പാപ്പ പ്രസിഡന്റിനെ കണ്ടു. 

എന്നാൽ,കുടിയേറ്റക്കാരെ പിന്തുണക്കുന്ന  പാപ്പയുടെ സമീപനങ്ങളിൽ പോളണ്ടിലെ വിശ്വാസി സമൂഹത്തിനിടയിൽ അതൃപ്തി പ്രകടമാണ്. വടക്കൻ ഫ്രാൻസിലെ പള്ളിയിൽ അതിക്രമിച്ചു കയറിയ അക്രമികൾ ചൊവ്വാഴ്ചയാണ്. വൈദികനെ വധിച്ചത്. നീസ് ഭീകരാക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് ദേവാലയത്തിലെ ആക്രമണവും.
 

click me!