മോഷ്ടിച്ച ബൈക്ക് കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

Published : Jul 28, 2016, 12:11 PM ISTUpdated : Oct 05, 2018, 01:42 AM IST
മോഷ്ടിച്ച ബൈക്ക് കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

Synopsis

കൊച്ചി: കോതമംഗലത്ത് പൊലീസിന് നേരെ ആക്രമണം. മോഷണക്കേസിൽ തൊണ്ടിമുതലായ ബൈക്ക് കസ്റ്റഡിയിലെടുക്കാൻ എത്തിയ എസ്ഐക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ബൈക്കുകൾ മോഷ്ടിച്ചതിന് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോതമംഗലത്തെ ആക്രിക്കടയിൽ ബൈക്ക് വിറ്റുവെന്ന ഇവരുടെ മൊഴിയനുസരിച്ചാണ് എസ് ഐയും സംഘവും  എത്തിയത്.

എന്നാൽ പരിശോധനക്ക് എത്തിയ പൊലീസിനെ കടയുമകൾ ആക്രമിക്കുകയായിരുന്നു. കോതമംഗലം എസ് ഐ സുധീർ മനോഹറിനും സിവിൽ പൊലീസ് ഓഫീസർമാരായ ജോഷിക്കും ഷിബിക്കും നേരെയായിരുന്നുആക്രണം. പിന്നീട് കൂടുതൽ പൊലീസ് എത്തി കടയുടമകളായ കൈതക്കാട്ടിൽ ഷാജിയെയും അഷ്റഫിനെയും അറസ്റ്റ് ചെയ്തു. എസ്ഐയും സിപിഓമാരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു, 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പൊലീസ്, നടപടി തുടരുമെന്ന് അറിയിപ്പ്
പ്രതിഷേധം, എതിര്‍പ്രതിഷേധം, ബോംബേറ്; ന്യൂയോര്‍ക്ക് മേയര്‍ മംദാനിയുടെ വീട്ടുപടിക്കല്‍ നടന്നതെന്ത്?