പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  എഎസ്ഐക്കെതിരെ പോക്സോ കേസ്

Web Desk |  
Published : May 03, 2018, 03:10 PM ISTUpdated : Jun 08, 2018, 05:44 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  എഎസ്ഐക്കെതിരെ പോക്സോ കേസ്

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  എഎസ്ഐക്കെതിരെ പോക്സോ കേസ്

കൊച്ചി: കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ  പ്രതിയായ എഎസ്ഐ ഒളിവിൽ. തലയോലപ്പറമ്പ് സ്റ്റേഷനിലെ നാസറാണ് പഠനാവശ്യത്തിനായി കൊച്ചിയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് നാസറിനെതിരെ പോക്സോ കുറ്റം ചുമത്തി.

കഴിഞ്ഞ മാസം 28നാണ് സംഭവം. പഠനാവശ്യത്തിനായി കൊച്ചിയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിലെത്തിയതായിരുന്നു പെൺകുട്ടി. തനിക്കൊപ്പം ലിഫ്റ്റിൽ കയറിയ നാസർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ മുഖം അമർത്തി പിടിച്ച് ശ്വാസം മുട്ടിച്ചു.ദേഹോപദ്രവം ഏൽപിച്ചു.

രണ്ട് ദിവസത്തിന് ശേഷമാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകിയത്. വൈക്കം സ്വദേശിയായ നാസർ അന്ന് മുതൽ ഒളിവിലാണ്. മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്നാണ് ഇയാൾ ജോലി ചെയ്യുന്ന തലയോലപ്പറമ്പ് സ്റ്റേഷനിൽ അറിയിച്ചിരിക്കുന്നത്.. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി സെൻട്രൽ പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത