പ്രഭാവര്‍മ്മ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങി

Web Desk |  
Published : Feb 22, 2017, 02:41 PM ISTUpdated : Oct 05, 2018, 01:49 AM IST
പ്രഭാവര്‍മ്മ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങി

Synopsis

ദില്ലി: പ്രശസ്ത സാഹിത്യകാരന്‍ പ്രഭാ വര്‍മ്മക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സമ്മാനിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വിശ്വനാഥ് പ്രസാദ് തിവാരി, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ജയന്ത് നാര്‍ലികര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ശ്യാമ മാധവം എന്ന കൃതിക്കാണ് കവിയും, ചലച്ചിത്രഗാന രചയിതാവും, പത്രപ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മ പുരസ്‌കാരത്തിനു അര്‍ഹനായത്. വ്യാസ മഹാഭാരതത്തെ അടിസ്ഥാനമാക്കി പ്രഭാ വര്‍മ്മ രചിച്ച 'ശ്യാമമാധവത്തില്‍' ശ്രീ കൃഷ്ണന്റെ ജീവിതകഥയാണ് വിവരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് രഭാവര്‍മ്മ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊതു ഇടങ്ങൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടത്'; സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേർന്ന് മുഖ്യമന്ത്രിയും
അജീഷ് ലഹരിക്ക് അടിമ; അച്ഛനെയും അമ്മയെയും കൊന്ന ശേഷം ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു; ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിൽ