പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജി വെച്ചു

Published : Feb 22, 2017, 01:58 PM ISTUpdated : Oct 04, 2018, 07:17 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജി വെച്ചു

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് രാജി വെച്ചു. ബിഹാറിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബ്രിജേഷ് കുമാറെന്ന ബ്രിജേഷ് പാണ്ഡെയാണ് ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവെച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവു കൂടിയായ ബിഹാര്‍ മുന്‍ മന്ത്രിയുടെ മകളെയാണ് ഇയാളും മുഖ്യപ്രതി നിഖില്‍ പ്രിയദര്‍ശിനിയും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് നിഖിലും ബ്രിജേഷും പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തന്നെയാണ് ചാനലുകള്‍ വഴി പുറത്തുവിട്ടത്. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ മറ്റുചിലര്‍ കരുവാക്കുകകയായിരുന്നെന്നും രാജിക്കത്തില്‍ ബ്രിജേഷ് അവകാശപ്പെട്ടു.  2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടായാളാണ് ബ്രിജേഷ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വട്ടിയൂർക്കാവിനെ വി.കെ പ്രശാന്ത് ചതിച്ചു, ജനങ്ങൾക്കൊപ്പം ഞാനുണ്ടാകും'; വീഡിയോയുമായി കെ. കൃഷ്ണകുമാർ
3 മാസത്തെ ആസൂത്രണം, കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയപ്പോൾ പദ്ധതി നടപ്പാക്കി, കവർന്നത് അരക്കിലോ സ്വർണം; 4 പേർ അറസ്റ്റിൽ