മാവോയിസ്റ്റാണെന്ന് ആരോപിച്ച് കസബ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് യുവാവിന്‍റെ പരാതി

Published : Jan 06, 2019, 10:35 AM ISTUpdated : Jan 06, 2019, 10:37 AM IST
മാവോയിസ്റ്റാണെന്ന് ആരോപിച്ച് കസബ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് യുവാവിന്‍റെ പരാതി

Synopsis

കോഴിക്കോട് മാനാഞ്ചിറയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് പുതിയങ്ങാടി സ്വദേശി പൂളപ്പുറത്ത്പടിക്കല്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാവോയിസ്റ്റാണെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനില്‍ കൊണ്ട് പോയെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു

കോഴിക്കോട്: മാവോയിസ്റ്റാണെന്ന് ആരോപിച്ച് കോഴിക്കോട് കസബ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായി യുവാവിന്‍റെ പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പുതിയങ്ങാടി സ്വദേശി പ്രമോദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇത്തരമൊരു സംഭവം തന്നെ നടന്നിട്ടില്ലെന്നാണ് കസബ പൊലീസ് പറയുന്നത്.

കോഴിക്കോട് മാനാഞ്ചിറയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് പുതിയങ്ങാടി സ്വദേശി പൂളപ്പുറത്ത്പടിക്കല്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാവോയിസ്റ്റാണെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനില്‍ കൊണ്ട് പോയെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ പ്രമോദിനെ പൊലീസ് റോഡരികില്‍ തള്ളുകയായിരുന്നുവത്രെ. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പിന്നീട് പൊലീസ് തന്നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിലും തീരുമാനമെടുത്ത് ചെന്നിത്തല, കട്ടപ്പുറത്ത് നിന്ന് ഒടുവിൽ ശാപമോക്ഷം; പൊലീസ് സ്റ്റേഷനുകളിലെ വണ്ടിക്കൂമ്പാരങ്ങൾ നീക്കാൻ പദ്ധതി
ദേശീയപാത വിഷയങ്ങളിൽ സുപ്രധാന ഇടപെടലുമായി കെ സി വേണുഗോപാൽ എംപി; 'വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണം'