ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി

Web Desk |  
Published : Jun 07, 2018, 05:51 PM ISTUpdated : Jun 29, 2018, 04:06 PM IST
ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി

Synopsis

'ഇന്ന് ഇവിടെ എത്തി രാജ്യത്തിന്റെ  വീരപുത്രന് പ്രണാമം ആർപ്പാക്കാനായി' ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി

നാഗ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ആര്‍എസ്എസ് വേദിയില്‍ എത്തി, ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 'ഇന്ന് ഇവിടെ എത്തി രാജ്യത്തിന്റെ  വീരപുത്രന് പ്രണാമം ആർപ്പാക്കാനായി'യെന്ന് ഹെഡ്ഗേവറിന്‍റെ സ്മാരകം സന്ദര്‍ശിച്ച് 
പ്രണബ് സന്ദർശക ഡയറിയിൽ കുറിച്ചു. സന്ദർശനം ഇരുപത് മിനിറ്റ് നീണ്ടു നിന്നു.

പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് ​ പ്രവർത്തകർക്ക്​ യാത്രമംഗളം നേരുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്.  
അദ്ദേഹത്തിന്‍റെ പ്രസംഗം കോൺഗ്രസ്​ ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കിയിരിക്കെയാണ് ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിച്ച് പ്രണബ് രംഗത്തെത്തിയിരിക്കുന്നത്.  

മുന്‍ രാഷ്ട്രപതിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആർഎസ്​എസ്​ സമ്മേളനത്തിൽ പ​ങ്കെടുക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കോൺഗ്രസ്​ നേതാക്കളും ഇടതു നേതാക്കളും രംഗത്തെത്തിയിരുന്നു. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്​എസ്​ പരിപാടിയിൽനിന്ന്​ വിട്ടുനിൽക്കണമെന്നാണ്​ കോൺഗ്രസ്​ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്​. എന്നാല്‍, തനിക്ക് പറയാനുള്ളത്​ ഞാൻ നാഗ്​പുരിൽ പറയുമെന്നാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രണബ് മുഖർജി മറുപടി നല്‍കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്