ശ്രീകൃഷ്ണനെ അപമാനിക്കുന്ന ട്വീറ്റ്; പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു

By Web DeskFirst Published Apr 4, 2017, 5:24 AM IST
Highlights

ശ്രീകൃഷ്ണനെ അപമാനിച്ചുള്ള ട്വിറ്റര്‍ സന്ദേശമെഴുതിയ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു. പരാമര്‍ശം അനുചിതമായിപ്പോയെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. പാരമര്‍ശം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു. താന്‍ വിശ്വസിയല്ലെങ്കിലും തന്റെ അമ്മ ശ്രീകൃഷ്ണഭക്തയാണ്. ശ്രീകൃഷ്ണ കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത്. വീടിന്റെ ചുമരില്‍ ശ്രീകൃഷ്ണന്റെ ചിത്രം തൂക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. 

Tho I am not religious, my mother was.I grew up listening to the folklore of lord Krishna in childhood.Painting of Radha-Krishna in our home pic.twitter.com/oqqqDiJz6I

— Prashant Bhushan (@pbhushan1) April 2, 2017

ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നും ഉത്തര്‍പ്രദേശിലെ പൂവാല സംഘത്തിന്റ പേര് ആന്റി ശ്രീകൃഷ്ണ സ്ക്വാഡ് എന്നാക്കാന്‍ ധൈര്യമുണ്ടോയെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വിവാദ ട്വീറ്റ്. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ നോയിഡയിലെ പ്രശാന്ത് ഭൂഷന്റെ വീടിന്റെ മതിലില്‍ ഒരു സംഘം ആളുകള്‍ കരി മഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
 

I realise that my tweet on Romeo squads&Krishna was inappropriately phrased&unintentionally hurt sentiments of many ppl. Apologize&delete it

— Prashant Bhushan (@pbhushan1) April 4, 2017
click me!