
ആലപ്പുഴ: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് കായംകുളം എംഎൽഎ യു.പ്രതിഭ. റോഡപകടങ്ങളിൽ ഒന്നും ചെയ്യാനാവാത്ത ഹതഭാഗ്യയായ എംഎൽഎ ആണ് താനെന്നും ഭരണപക്ഷ എംഎൽഎ ആയിട്ടും ഉദ്യോഗസ്ഥരിൽ നിന്ന് സഹായം കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു. കായംകുളത്ത് ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന ചടങ്ങിലാണ് എംഎൽഎ വികാരാധീനയായത്.
"ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുള്‍പ്പെടെ മൂന്നു പേരുടെ ജീവന്‍ പൊലിഞ്ഞതിനു പിന്നാലെയാണ് സിപിഎം എംഎല്‍എ യു.പ്രതിഭ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പൊട്ടിക്കരഞ്ഞത്.ഭരണപക്ഷത്തെ ഹതഭാഗ്യയായ എം.എൽഎയാണ് താനെന്ന് അവർ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.
കായംകുളത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നു. എന്നാൽ ട്രാഫിക് പോലീസിന് ഇതൊന്നും കാര്യമല്ല. നിരന്തരം അപകടമുണ്ടായിട്ടും ഒരു നടപടിയുമെടുത്തില്ല. അപകടങ്ങൾ കുറക്കാൻ കലക്ടർക്ക് കത്ത് നൽകേണ്ടി വന്നു. ഒടുവിൽ കുത്തിയിരിപ്പ് സമരം വരെ നടത്തുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നു. കയ്യൂക്കു കൊണ്ട് നമുക്ക് കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയില്ലല്ലോ എന്നും എംഎല്‍എ ചോദിച്ചു.
പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട ശേഷം പെതുമാരമത്ത് മന്ത്രി ജി.സുധാകരന്‍ അടക്കമുളള ജില്ലയിലെ പ്രമുഖ നേതാക്കളുമായി യു.പ്രതിഭ എംഎല്‍എ ഏറെ നാളായി അകലം പാലിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam