
തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും മുക്തി നേടുന്ന കേരളം എലിപ്പനിയെ കുറിച്ചുള്ള ആശങ്കയുടെ വക്കിലാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. അതേസമയം ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത് പിആര്‍ഡി(ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) വകുപ്പ്‍.
എലിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നത്.
എലിപ്പനിയുടെ ലക്ഷണങ്ങള്‍, രോഗം പരത്തുന്ന ജീവികള്‍, രോഗത്തിന്റെ സങ്കീര്‍ണതകള്‍, പ്രതിരോധം, മുന്‍കരുതലുകള്‍ തുടങ്ങിവയെല്ലാം ട്രോളുകളിലൂടെ മനസിലാക്കാം.
ട്രോള്‍ വഴി ജനങ്ങളിലേക്ക് വേഗത്തിലേക്ക് ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ എത്തിക്കാന്‍ കഴിയും എന്നതുകൊണ്ടാണ് ഈ വഴി പരീക്ഷിച്ചതെന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.