മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങി പ്രീത ഷാജി

Published : Oct 08, 2018, 03:50 PM ISTUpdated : Oct 08, 2018, 03:51 PM IST
മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങി പ്രീത ഷാജി

Synopsis

കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ  മൂന്നാംഘട്ട സമരം തുടങ്ങാൻ പ്രീത ഷാജി. കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.

 

കൊച്ചി: കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ  മൂന്നാംഘട്ട സമരം തുടങ്ങാൻ പ്രീത ഷാജി. കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.

രണ്ടര കോടി മൂല്യം വരുന്ന ഇടപ്പള്ളിയിലെ വീടിന് പകരം ആലങ്ങാട് എട്ട് സെന്റ് ഭൂമിയും പഴകിയ വീടും തരാനുള്ള റിയൽ എസ്റ്റേറ്റ് തീരുമാനത്തെ അംഗീകരിക്കാൻ ആകില്ലെന്നും സമരസമിതി അറിയിച്ചു. ഇതിനെതിരെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മൂന്ന് ദിവസങ്ങളിലായി വാഹനപ്രചാരണ ജാഥ നടത്തും. ഈ മാസം 17 മുതൽ 19 വരെയാണ് പ്രതിഷേധ ജാഥ. ജാഥയ്ക്ക് സമാപനം കുറിച്ച് കളമശേരിയിൽ സർവകക്ഷി സമ്മേളനം സംഘടിപ്പിക്കുമെന്നും സമരസമിതി അംഗങ്ങൾ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ