
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്‍റെ കെ ജയകുമാർ. പ്രസിഡൻ്റിൻ്റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോർഡ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വിടരുതെന്ന് ഉത്തരവിറക്കി. പ്രസിഡന്റ്റ് അംഗീകരിച്ച വിഷയങ്ങൾ കുറിപ്പായി യോഗത്തിന് മുൻപ് അംഗങ്ങൾക്കും നൽകണം. ബോർഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിൻ്റെ മിനിറ്റ്സ് അടുത്ത ബോർഡ് യോഗത്തിൽ സ്ഥിരീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. വിഷയങ്ങൾ മുൻകൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും കെ ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ബോർഡ് മിനുട്സിൽ അടക്കം അംഗങ്ങളറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam