ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലും ദ്വാരപാല ശിൽപ കേസിലും പ്രതിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതും SIT കുറ്റപത്രം സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് സുധീഷ് കുമാർ ജാമ്യം നേടിയത്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന മൂന്നാമത്തെ പ്രതിയാണ് സുധീഷ് കുമാർ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്.ശ്രീകുമാറും നേരത്തെ ജാമ്യത്തിലിറങ്ങിരുന്നു.

 കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അതിനിടെ, ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠര് രാജീവര് ജാമ്യപേക്ഷ സമർപ്പിച്ചു. കേസിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ പ്രതി തന്ത്രി കണ്ഠര് രാജീവര്. അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും.