ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്കയെന്ന് രാഷ്ട്രപതി

Published : Jan 09, 2017, 02:07 PM ISTUpdated : Oct 05, 2018, 01:46 AM IST
ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്കയെന്ന് രാഷ്ട്രപതി

Synopsis

പ്രവാസികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് തയ്യാറാകണമെന്നും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും പറഞ്ഞാണ് രാഷ്‌ട്രപതി പ്രണബ് മുഖ‍ര്‍ജി പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗള്‍ഫിലെ സാധാരണക്കായ പ്രവാസികളിപ്പോഴും തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് പരിഹക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ ബഹ്റിനിലെ വ്യവസായി രാജശേഖരന്‍ പിള്ള, അബുദാബിയിലെ സാമൂഹ്യ സേവന രംഗത്ത് സജീവമായ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍, പാലക്കാട് വേരുകളുള്ള തമിഴ്നാട് സ്വദേശിയായ ദോഹ ബാങ്ക് മേധാവി സീതാരാമന്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പത് പേര്‍‍ക്ക് രാഷ്‌ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ സൗദി മാതൃകയില്‍ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്നും മനുഷ്യക്കടത്ത് തടയുന്നതിന് ഗള്‍ഫ് രാജ്യങ്ങളുമായി ധാരണാപത്രം വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ', മുഹമ്മദ്‌ യഹിയയുടെ പരാതിയിൽ നിർണായക കേസ്; ഭൂട്ടാൻ വാഹനക്കടത്തിൽ നടപടി
റബ്ബർതോപ്പിലെ യുവതിയുടെ മരണം; 21 വർഷത്തിന് ശേഷം നേരറിയാൻ സിബിഐ, 79കാരൻ്റെ പോരാട്ടത്തിൽ നിർണായക നീക്കം