പെരിന്തൽ മണ്ണയിൽ റബ്ബർ‍ തോപ്പിൽ യുവതിയെ മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് അന്വേഷണം. ഈ മരണത്തിൻ്റെ അന്വേഷണം ഏറ്റെടുത്ത് സിബിഐ എറണാകുളം കോടതിയിൽ റിപ്പോർട്ട് നൽകി. 

കൊച്ചി: 21 വ‍ർഷം മുൻപ് നടന്ന കൊലപാതകത്തിൽ സത്യം കണ്ടെത്താൻ സിബിഐ. പെരിന്തൽ മണ്ണയിൽ റബ്ബർ‍ തോപ്പിൽ യുവതിയെ മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് അന്വേഷണം. ഈ മരണത്തിൻ്റെ അന്വേഷണം ഏറ്റെടുത്ത് സിബിഐ എറണാകുളം കോടതിയിൽ റിപ്പോർട്ട് നൽകി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ അന്വേഷണത്തിൽ മരിച്ചയാളെയോ, കൊല നടത്തിയ ആളെയോ പൊലീസിന് കണ്ടെത്താനായിരുന്നില്ല. പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസ് സംശയ നിഴലിൽ നിർത്തിയ 79 കാരൻ അബുവിന്‍റെ നിയമപോരാട്ടത്തിലാണ് സിബിഐ അന്വേഷണം വരുന്നത്. കേരള പൊലീസ് അന്വേഷണത്തെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ പൊലീസിന് ഗുരുത വീഴ്ച പറ്റിയെന്നായിരുന്നു കോടതി നിരീക്ഷണം. പ്രദേശത്തെ വ്യവസായിയെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചുവെന്നാണ് അന്ന് ഉയർന്ന ആരോപണം. അതേസമയം, കേസിലെ സാക്ഷി രവീന്ദ്രന്റെ ദുരൂഹ മരണവും സിബിഐ അന്വേഷിക്കും.