
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെയും ബിഹാര്‍ സര്‍ക്കാരിന്റെയും ശുപാര്‍ശകള്‍ മറികടന്ന് രാഷ്ട്രപി പ്രണബ് മുഖര്‍ജി നാല് പേരുടെ വധ ശിക്ഷ റദ്ദാക്കി. 1992ല്‍ ബിഹാറില്‍ മേല്‍ജാതിക്കാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷയാണ് രാഷ്ട്രപതി ഇളവ് ചെയ്തത്. 34 മേല്‍ജാതിക്കാരെ കൊലപ്പെടുത്തിയെന്ന കേസില്‍ മാവോയിസ്റ്റ് കമ്യൂണ്‍ സെന്റര്‍ പ്രവര്‍ത്തകരെ 2002 ഏപ്രിലില്‍ ആണ് തൂക്കി കൊല്ലാന്‍ വിധിച്ചത്. 2001ലെ സെഷന്‍സ് കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
പുതുവര്‍ഷത്തില്‍ രാഷ്ട്രപതി പുറപ്പടിവിച്ച ഉത്തരവ് പ്രകാരം കൃഷ്ണ മോച്ചി, നന്നേലാല്‍ മോച്ചി. ബില്‍കുവേര്‍ പസ്വാന്‍, ധര്‍മേന്ദ്ര സിംഗ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. അപൂര്‍വ്വമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി രാഷ്ട്രപതി ദയാഹര്‍ജ്ജികളില്‍ തീരുമാനം എടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam