
ദില്ലി: ദില്ലി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും. ഇരട്ടപദവി വഹിച്ചതിന്റെ പേരിലാണ് ഇവരെ അയോഗ്യരാക്കുന്നത്. എംഎല്‍എമാരെ സംരക്ഷിക്കുന്നതിനായി അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളിയതോടെയാണ് എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് ഏറെക്കുറെ ഉറപ്പായത്. അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ദില്ലിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
ഇരട്ടപ്പദവി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 21 എംഎല്‍എമാര്‍ക്കു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി പ്രവര്‍ത്തകനാണ് ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കു പരാതി നല്‍കിയത്. 21 എംഎല്‍എമാരെ അയോഗ്യരാക്കിയാലും കേജ്രിവാള്‍ സര്‍ക്കാരിനു തത്കാലത്തേക്കു ഭീഷണിയില്ല.
70 അംഗ നിയമസഭയില്‍ 67 അംഗങ്ങളായിരുന്നു എഎപിക്കുണ്ടായിരുന്നത്. 21 പേര്‍ പോയാലും 46 എംഎല്‍എമാര്‍ എഎപിക്കുണ്ടാകും. ഭൂരിപക്ഷം നിലനിര്‍ത്താന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് എഎപിക്കു വേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam