വൈദികന്‍റെ പീഡനം; ഏഴ് പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം

Published : Mar 13, 2017, 05:55 PM ISTUpdated : Oct 04, 2018, 11:34 PM IST
വൈദികന്‍റെ പീഡനം; ഏഴ് പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം

Synopsis

കണ്ണൂര്‍: വൈദികൻ പ്രതിയായ കൊട്ടിയൂർ ബലാൽസംഗ കേസിൽ   7 പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം.   ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ആൻസി മാത്യു, ഡോക്ടർ ടെസ്സി ജോസ്, ഡോക്ടർ ഹൈദർ അലി എന്നിവർ ഒഴികെ കേസിലെ ബാക്കി 7 പ്രതികൾക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്.       

പെൺകുട്ടി പ്രസവിച്ചതിന് ശേഷം റോബിൻ വടക്കുംചേരി,  ഫാദർ തോമസ് തെരകം, സിസ്റ്റർ ബെറ്റി എന്നിവരെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസിന് തെളിവ് ലഭിച്ചു.    ഇത് കുഞ്ഞിനെ ഒളിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നാണ് നിഗമനം. 

വൈദികന്റെ 2 ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ, 2025വരെ  യാത്രാനുമതിയുള്ള കാനഡ വിസ എന്നിവയും പോലീസ് കണ്ടെടുത്തു.  ഇവ പോലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും.    ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായ വൈദികനെ ഇന്ന് കോടതിയിൽ ഹാജരാക്കി.   വൈദികൻ ഒഴികെയുള്ള 9 പ്രതികളും ഒളിവിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിഖിൽ പൈലിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയാലും അത്ഭുതപ്പെടാനില്ല, ഗൺമാൻമാർക്കെതിരായ അന്വേഷണത്തിൽ പൊലീസിനെ കുറ്റവാളിയാക്കുന്നു: വസീഫ്
ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?