
വൈദികന്റെ ബലാൽസംഗ കേസില്‍ അന്വേഷണ സംഘം ഫയലുകൾ ശേഖരിക്കുന്നതിന് തൊട്ടുമുൻപ് വരെ തെളിവ് നശിപ്പിക്കാൻ ചൈൽഡ‍് വെൽഫെയർ കമ്മിറ്റി ശ്രമിച്ചു .ഇതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഫാ തോമസ് തേരകം ദത്തെടുക്കല്‍ കേന്ദ്രത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നിയമം ലംഘിച്ചാണെന്നും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസിലായി. കുട്ടിയെ സറണ്ടര്‍ ചെയ്തതും തുടര്‍ന്നു നടത്തിയ നീക്കങ്ങളിലും 15ലധികം നിയമലംഘനങ്ങളാണ് ഞങ്ങള്‍ക്ക് കണ്ടെത്താനായത്.
നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് നവജാതശിശുവിനെ പാര്‍പ്പിച്ചതെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ചൈല്‍ഡ് വെല്‍ഫയല്‍ കമ്മിറ്റിയറിയാതെ പാര്‍പ്പിച്ചത് ഹോളില്‍ ഇന്‍ഫന്‍റ് മേരി കോണ്‍വെന്‍റെന്നും അതിനാല്‍ അവര്‍ക്കെതിരെ നടപടിയെന്നും വിശദീകരണം.
ചൈല്‍ഡ് വെല്‍ഫെയര്‍ സോസൈറ്റി നിയമലംഘനം നടത്തിയെന്ന ഉറപ്പുള്ളതുകൊണ്ടുതന്നെ എന്തുതൊണ്ടാണ് തിടുക്കത്തില്‍ ഇത്തരമൊരു വാര്‍ത്താകുറിപ്പിറക്കിയതെന്ന സംശയമാണ് ഞങ്ങളെ വീണ്ടുമന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. ദത്തെടുക്കല്‍കേന്ദ്രത്തിനുമേല്‍ മുഴുവന്‍ കുറ്റവും ചാരി രക്ഷപെടാന്‍ ആസുത്രിത നീക്കം നടക്കുന്നതായി തുടക്കത്തിലേ മനസിലായി.
കാര്യമറിഞ്ഞാല്‍ കമ്മിറ്റിയംഗങ്ങള്‍ നേരിട്ടെത്തി തെളിവെടുക്കണമെന്നാണ് ബാലാവകാശ നിയമം. നവജാതശിശുവിന്‍റെ അമ്മ വരട്ടെയെന്ന നിലപാട് കടുത്ത നിയമലംഘനം. ഇനി ചെയര്‍മാന്‍ ഫാ തോമസ് തേരകം ദത്തെടുക്കല്‍ കേന്ദ്രത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് കാണുക. നല്‍കിയത് മാര്‍ച്ച് രണ്ടിന് രാവിലെ 9.30തിന്. അതായത് അന്വേഷണസംഘം എത്തുന്നതിന് തോട്ടുമുമ്പ്. ശിശു ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തി 26 ദിവസത്തിനുശേഷം. അതുവരെ അറിഞ്ഞില്ലെന്നാണ് പറയുന്നത്. നവജാതശിശുവിനെ പ്രായപൂര്‍ത്തിയാകാത്ത അമ്മ ചൈല്‍ഡ് വെല്‍ഫയല്‍ കമ്മിറ്റിക്ക് പൂര്‍ണ്ണമായും വിട്ടുനല്‍കിയ ഫെബ്രുവരി 20തിനുപോലും അറിഞ്ഞില്ല എന്നത് അവിശ്വസനിയം. ഇതോടെ വിട്ടുനല്‍കാനുണ്ടാക്കിയ കരാര്‍ പരിശോധിക്കണമെന്നു തോന്നി. കരാറിന്‍റെ കോപ്പി. ഒപ്പിട്ടിരിക്കുന്നത് ചൈല്‍ഡ് വെല്‍ഫയല്‍ കമ്മിറ്റി അംഗമായ സിസ്റ്റര്‍ ബെറ്റി. മാതാവിന്‍റെ പേരും വിലാസവും കോടുത്തിരിക്കുന്നു കരാര്‍ അംഗീകരിച്ചുകൊണ്ട് ചെയര്‍മാന്‍ ഫാ തോമസ് തേരകം ഒപ്പിട്ട ഉത്തരവ് കാണുക. മാതാവിന്‍റെ പേരോ വിലാസമോ ഒന്നുമില്ല. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കാണാതെയാണ് ഇതൊപ്പിട്ടതെന്ന് വ്യക്തം. രണ്ടുപേരും രണ്ടിടത്തിരുന്നാണോ ഒപ്പിട്ടതെന്നായി ഞങ്ങളുടെ സംശയം.
സിസ്റ്റര്‍ ബെറ്റി കുട്ടിയെയും നവജാതശിശുവിനെയും കണ്ടതും ഒപ്പിട്ടംഗീകരിച്ചതും ശിശുരോഗവിദഗ്ദയായി ജോലിചെയ്യുന്ന കല്‍പറ്റയിലെ ഫാത്തമാമാത ആശുപത്രിയിലെ വെച്ച്. 20തിന് കണിയാമ്പറ്റയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആസ്ഥാനത്ത് കമ്മിറ്റി ചേര്‍ന്നിരുന്നു.
കമ്മിറ്റി ചേരുന്ന ദിവസം കമ്മിറ്റിക്കുമുമ്പാകെ മാത്രമെ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിടാവു എന്ന ചട്ടം ലഘിച്ചു. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ പരിശോധിച്ചു. ശരിക്കും ഞെട്ടി. രണ്ടുമാസം കഴിഞ്ഞാല്‍ നിയമപരമായ സമീപിക്കുന്ന ആര്‍ക്കും ദത്തുനല്‍കാം. തെളിവുകള്‍ പൂര്‍ണ്ണമായും നശിക്കും.ആസൂത്രിത നീക്കം. ഇതോടെ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിന‍്റെ ആധികാരികതയെകുറിച്ചായി സംശയം. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ അംഗങ്ങളഅ ഒപ്പിടുന്നതിനുമുമ്പ് വ്യക്തമായി അന്വേഷണം നടത്തണമെന്നാണ് ബാലാവകാശനിയമം. ഇവിടെ കുട്ടിയെ ഹാജരാക്കിയ ദിവസം ഫെബ്രുവരി 20 അന്നുതന്നെ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിരിക്കുന്നു. ഒരന്വേഷണവും നടന്നിട്ടില്ല എന്ന് ഉറപ്പ്. മുന്നൊരുക്കത്തോടെയെന്ന് ഇതെല്ലാം ചെയ്തതെന്ന് സംശയിക്കുന്നതില്‍ ഒരു തെറ്റുമില്ല.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നറിഞ്ഞിട്ടും ശരീര വലിപ്പമുണ്ടെന്ന കാരണം പറഞ്ഞ് അന്വേഷിച്ചില്ല. ബാലനീതി നിയമങ്ങള്‍ക്കു പോയിട്ട് സാമാന്യയുക്തിക്കുപോലും നിരക്കാത്ത കാര്യം. ശിശുവിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സറണ്ടര്‍ ചെയ്താല്‍ മുഴുവന്‍ റിപ്പോര്‍ട്ടുകളും ജില്ലാ ശിശുസംരക്ഷണവകുപ്പിന് നല്‍കണമെന്നനിയമവും ലംഘിച്ചു. മുഴുവന്‍ പ്രവര്‍ത്തികളും ഇന്ത്യന്‍ ശിക്ഷാ നിയമം ബാലനീതി നിയമത്തിലെ വിവധ വകുപ്പുകള്‍ പോക്സോ ആക്ട് 19 21 എന്നിവ പ്രകാരമുള്ള ഗുരുതര കുറ്റം. ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച് സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ കുട്ടികളില്ലാത്തവര്‍ക്ക് ദത്തുനല്‍കി തെളിവെ നശിപ്പിക്കാനുള്ള ആസുത്രിത നീക്കമാണോ ഇതിനുപിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ ബലപ്പെടുന്ന മറ്റോരു സംശയമിതാണ്. പൊലീസ് കസ്റ്റഡിയിലെടുക്കുംമുമ്പ് കുഞ്ഞിനെ മാറ്റിയിട്ടുണ്ടോ. സഭയ്‍ക്കു നിരവധി സ്ഥാപനങ്ങളുള്ളതിനാല്‍ ആ സംശയത്തില്‍ കാര്യമുണ്ട് താനും. ശിശുവിന്റെയും മാതാപിതാക്കളുടെയും ഡിഎന്‍എ പരിശോധന മാത്രമാണ് ഏക പോംവഴി. വേഗം നടത്തിയാല്‍ നീതി ജയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam