തിരുവനന്തപുരത്ത് വൈദികനെ പള്ളിമേടയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published : Dec 13, 2018, 06:54 AM IST
തിരുവനന്തപുരത്ത് വൈദികനെ പള്ളിമേടയിൽ തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തി

Synopsis

തിരുവനന്തപുരം വട്ടിയൂർകാവ് വേറ്റിക്കോണത്ത് വൈദികനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി.മലങ്കര കാത്തലിക് പള്ളിയിലെ വൈദികൻ ആൽബിൻ വർഗീസിനെയാണ്‌ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: വട്ടിയൂർകാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആൽബിൻ വർഗീസിനെയാണ്‌ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഒരു വർഷമായി പള്ളിയിലെ വൈദികനായിരുന്നു ഫാ. ആല്‍ബിന്‍. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആൽബിൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. സ്വദേശമായ കൊട്ടാരക്കരയിൽ വിശ്രമത്തിനായി പോവുമെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും