പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കണമെന്ന് മന്‍ കി ബാത്ത് കേള്‍വിക്കാര്‍

By Web TeamFirst Published Nov 29, 2018, 4:58 PM IST
Highlights

മന്‍ കി ബാത്തിന്‍റെ 50 -ാം എപ്പിസോഡിനെ തുടര്‍ന്ന് എഐആര്‍ നടത്തിയ ടെലിഫോണ്‍ സര്‍വേയില്‍ പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ കേള്‍വിക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് നിശബ്ദനാകുന്നുവെന്നാണ് പ്രധാന പരാതി. നാണയപ്പെരുപ്പം, പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്, മുന്നോക്ക വിഭാഗങ്ങളിലെയും പിന്നോക്ക വിഭാഗങ്ങളിലെയും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി  സര്‍ക്കാര്‍ തലത്തിലെടുത്ത നടപടികള്‍ എന്നീ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൌനം പുലര്‍ത്തുകയാണെന്ന് മന്‍ കി ബാത്തിന്‍റെ കേള്‍വിക്കാര്‍ ആഭിപ്രായപ്പെട്ടു. 

ദില്ലി: മന്‍ കി ബാത്തിന്‍റെ 50 -ാം എപ്പിസോഡിനെ തുടര്‍ന്ന് എഐആര്‍ നടത്തിയ ടെലിഫോണ്‍ സര്‍വേയില്‍ പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ കേള്‍വിക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് നിശബ്ദനാകുന്നുവെന്നാണ് പ്രധാന പരാതി. നാണയപ്പെരുപ്പം, പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്, മുന്നോക്ക വിഭാഗങ്ങളിലെയും പിന്നോക്ക വിഭാഗങ്ങളിലെയും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി  സര്‍ക്കാര്‍ തലത്തിലെടുത്ത നടപടികള്‍ എന്നീ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൌനം പുലര്‍ത്തുകയാണെന്ന് മന്‍ കി ബാത്തിന്‍റെ കേള്‍വിക്കാര്‍ ആഭിപ്രായപ്പെട്ടു. 

ഓള്‍ ഇന്ത്യാ റേഡിയോയുടെ ഓഡിയന്‍സ് റിസര്‍ച്ച് വിങ്ങ് നടത്തിയ ടെലിഫോണ്‍ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ കോള്‍വിക്കാര്‍ പങ്കുവെച്ചത്. മൻ കി ബാത്ത് മുഖേന രാജ്യത്തെ ജനങ്ങളുടെ ജീവിത മനോഭാവം, ബോധനം, പ്രായോഗികത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗുണപരമായ മാറ്റങ്ങൾ വിലയിരുത്താൻ ലക്ഷ്യമിട്ടാണ് സർവേ നടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തിന് ആവശ്യമായ കാര്യങ്ങളെകുറിച്ച് മാത്രം സംസാരിച്ചില്ലെന്ന പരാതിയാണ് ഏറ്റവും കൂടുതലായി ഉയര്‍ന്നത്.  15 സംസ്ഥാനങ്ങലില്‍ നിന്നുള്ള 936 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സാമ്പിള്‍ സര്‍വേയില്‍ 50 ശതമാനം പേര്‍ നഗരങ്ങളില്‍ നിന്നും 50 ശതമാനം പേര്‍ ഗ്രാമങ്ങളില്‍ നിന്നുമുള്ളവരായിരുന്നു. പഠനം നടത്തിയവരില്‍ 75 ശതമാനം പേര്‍ പുരുഷന്മാരായിരുന്നു. 

തൊഴിലില്ലായ്മയും യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും വർദ്ധിച്ചുവരുന്ന പ്രശ്നം എന്നിവയാണ് ജനങ്ങൾ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത്. തൊഴിലില്ലായ്മ, യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, രാജ്യത്ത് വർദ്ധിച്ചുവരുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നാണ് സര്‍വ്വേയില്‍ കേള്‍വിക്കാര്‍ ആവശ്യപ്പെട്ടത്.  കൂടാതെ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ,  കുടിവെള്ള പ്രശ്നങ്ങൾ, ഗ്രാമങ്ങളിലെ മെച്ചപ്പെട്ട ജലസേചന സൌകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം സംസാരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

അഴിമതി തടയാന്‍ സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ കൂടുതൽ അറിയണമെന്നും അവർ പ്രധാനമന്ത്രിയുടെ ആവശ്യമുന്നയിച്ച് ജൻ ധൻ യോജന, മുദ്ര വായ്പകൾ എന്നിവ വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. വടക്കുകിഴക്കൻ ഇന്ത്യയിലും അസമിലെ വിദേശികളുടെ പ്രശ്നത്തെക്കുറിച്ചും അസാമ്യത്തെ ബാധിക്കുന്ന പ്രശ്നത്തെക്കുറിച്ചും മോദി സംസാരിക്കാണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

ബീറ്റി ബച്ചാവോ, ബെറ്റി പാഡാവോ, ശുചിത്വം, യോഗ എന്നിവയ്ക്കാണ് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പ്രധാന്യം നല്‍കിയിരുന്നതെന്നും  സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചു. 'മകളുമായൊരു സെല്‍ഫി' എന്ന പ്രചാരണം 19.9% ​​ലാണ് സ്വാധീനം നേടിയത്.  ഇൻക്രഡിബിള്‍ ഇന്ത്യ (14.9%), 'ഫിറ്റ് ഇന്ത്യ' (11.6%),  പട്ടാളക്കാർക്കുള്ള സന്ദേശം (10.3%), എന്നിങ്ങനെയാണ് കേള്‍വിക്കാരില്‍ സ്വാധീനം ചെലുത്തിയത്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും 2014 മെയ് മൂന്നിന് ആരംഭിച്ച മാൻ കി ബാത്ത് പ്രതിവർഷം എഐആറിന് അഞ്ച് കോടിയിലധികം പരസ്യ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.

click me!