ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രി ലോകനേതാക്കളെ ബന്ധപ്പെടുന്നുണ്ടെന്ന് സുഷമ സ്വരാജ്

By Web DeskFirst Published Jul 20, 2016, 12:49 PM IST
Highlights

ഫാ. ഫാദര്‍ ഉഴുന്നാലിന്റെയെന്ന് കരുതുന്ന ചിത്രവും വീഡിയോയും പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയ ജോസ് കെ മാണി ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കിയിരുന്നു. അടിയന്തരപ്രമേയം അനുവദിക്കാതിരുന്ന സ്‌പീക്കര്‍ ശൂന്യവേളയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അവസരം നല്കി. കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും ആവശ്യത്തെ പിന്തുണച്ചു. പ്രധാനമന്ത്രി തന്നെ ഫാദര്‍ ടോമിന്റെ മോചനത്തിന് ചില രാഷ്‌ട്ര നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുഷമ സ്വരാജ്, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

പിന്നീട് എംപിമാര്‍ സുഷമ സ്വരാജിനെ കണ്ട് നിവേദനവും നല്കി. ചില ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം ഇന്ത്യ തേടിയിട്ടുണ്ട്. ഇപ്പോഴത്തെ ദൃശ്യങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കും. എന്നാല്‍ ഫാദര്‍ ടോം ഉഴുന്നാലിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടാന്‍ തടസ്സമുണ്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്കുന്ന സൂചന.

click me!