
തിരുവനന്തപുരം:സംസ്ഥാനത്തെ ജയില്‍ തടവുകാരും പ്രളയബാധിതര്‍ക്ക് താങ്ങാവും. ജയിലിലെ ജോലിക്ക് ലഭ്യമാകുന്ന കൂലിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് തടവുകാർ അഭ്യർത്ഥിച്ചതായി ജയിൽ മേധാവി. അനുമതി ആവശ്യപ്പെട്ട ആർ ശ്രീലേഖ ആഭ്യന്തര വകുപ്പിന് കത്തയച്ചു. വീട് പുനർനിർമ്മാണ ജോലികൾക്ക് തയ്യാറാണെന്നും തടവുകാർ അറിയിച്ചതായി ശ്രീലേഖ പറഞ്ഞു. പൊലീസ് സംരക്ഷണയിൽ തടവുകാരുടെ സേവനം ഉപയോഗിക്കാമെന്നും ജയിൽ മേധാവി ശുപാര്‍ശ ചെയ്തു.
പ്രളയത്തിൽ നിന്നും കരകയറി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർക്ക് ജയിലുകളിൽ നിന്നാണ് ആദ്യ ആശ്വാസമെത്തിയത് . 30,000 പാക്കറ്റ് ഭക്ഷണം ദിവസും എല്ലാം ജയിലുകളിൽ നിന്നും ക്യാമ്പുകളിലേക്കെ് എത്തുന്നു. ഇതിനുപുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകാൻ അനുവദിക്കണമെന്ന തടവുകാരുടെ അഭ്യർത്ഥന. സൂപ്രണ്ടുമാർ മുഖേന അഭ്യർത്ഥനയെത്തിപ്പോഴാണ് അനുമതി തേടി ആഭ്യന്തരവകുപ്പിന് ജയിൽ മേധാവി കത്തയച്ചത്.
7200 തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. 3800 തടവുകാരിൽ 500 പേർ വിവിധ ജോലികളിൽ പരിശീലനം നേടിയവരാണ്. വീട് പുനർനിർമ്മിക്കുമ്പോള്‍ വയറിംഗ്, പ്ലബിംഗ്, ഡ്രൈനേജ് വൃത്തിയാക്കൽ എന്നിവയക്ക് തടവുകാരെ പൊലീസ് സംരക്ഷണയിൽ ഉപയോഗിക്കാമെന്നും ജയിൽ മേധാവി ശുപാർശ ചെയ്തു. ദുരിതാശ്വാസ ക്യമ്പുകളിലേക്ക് വിതരണം ചെയ്യാനായി പുതപ്പുകളും ഉടുപ്പുമെല്ലാം ജയിലിൽ തയ്യാറായി വരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam