ഷൂട്ടിങ്ങിന് നടിയെത്തുമ്പോള്‍ ബുദ്ധിമുട്ടിക്കരുത്: മാധ്യമങ്ങളോട് പൃഥിരാജ്- വീഡിയോ

Published : Feb 25, 2017, 06:06 AM ISTUpdated : Oct 04, 2018, 11:36 PM IST
ഷൂട്ടിങ്ങിന് നടിയെത്തുമ്പോള്‍ ബുദ്ധിമുട്ടിക്കരുത്: മാധ്യമങ്ങളോട് പൃഥിരാജ്- വീഡിയോ

Synopsis

കൊച്ചി: അഭിനയലോകത്തേക്ക് തിരിച്ചെത്തുന്ന സഹപ്രവര്‍ത്തകയെ  ക്യാമറകള്‍ കൊണ്ട് വളഞ്ഞിട്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് നടന്‍ പൃഥിരാജ്. കൊച്ചിയില്‍ തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് പൃഥിരാജിന്റെ അഭ്യര്‍ത്ഥന. ചിത്രത്തില്‍ കൊച്ചിയില്‍ അക്രമത്തിനിരയായ നടിയാണ് നായിക. 

എനിക്ക് വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിന് വേണ്ടിയും മാധ്യമങ്ങള്‍ സഹായം ചെയ്യണം. ചിത്രീകരത്തിനായി നടി എത്തുമ്പോള്‍ ക്യാമറയും മൈക്കുമായി അഴരെ വളയരുത്. അത്് സിനിമയ്ക്ക വേണ്ടിയും നന്മയ്ക്കു വേണ്ടിയുമുള്ള സഹായമാകും. മാധ്യമങ്ങള്‍ അതിന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായും അവരുടെ മാനസിക നില അനുസരിച്ചും ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാനാവില്ല. ഒരു പക്ഷേ പിന്നീട് അവര്‍ നിങ്ങളോട് സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പൃഥി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി