സ്വകാര്യബസ് പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

Web Desk |  
Published : Jan 24, 2017, 06:17 AM ISTUpdated : Oct 05, 2018, 03:24 AM IST
സ്വകാര്യബസ് പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

Synopsis

തിരുവനന്തപുരം: ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ അവസാനിപ്പിക്കുക, പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങി വിവിധ  ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന സമരം സംസ്ഥാനത്ത് പൂര്‍ണം. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും ബസ്സ് സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. വടക്കന്‍ ജില്ലകളില്‍ ടാക്‌സി ജീപ്പുകള്‍ സമാന്തര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. സമരം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി സി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തിയിരുന്നു. എന്നാല്‍ യാത്ര ക്ലേശത്തിന് പരിഹാരമായില്ല. സ്‌കൂള്‍, കോളേജ്  വിദ്യാര്‍ത്ഥികളെയും സമരം വലച്ചു. മിനിമം ചാര്‍ജ്ജ് ഒമ്പത് രൂപയായി ഉയര്‍ത്തണമെന്നാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്നും ബസ്സുടമകളുടെ സംഘടനകള്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല