സവര്‍ണ മേധാവിത്തത്തിനെതിരെ ചെന്നൈയില്‍ പന്നികള്‍ക്ക് പൂണൂലിട്ട് പ്രതിഷേധം

Published : Aug 08, 2017, 12:22 AM ISTUpdated : Oct 05, 2018, 12:46 AM IST
സവര്‍ണ മേധാവിത്തത്തിനെതിരെ ചെന്നൈയില്‍ പന്നികള്‍ക്ക് പൂണൂലിട്ട് പ്രതിഷേധം

Synopsis

ചെന്നൈ: ആവണി അവിട്ടം ദിനത്തില്‍ സവര്‍ണമേധാവിത്തത്തിനെതിരെ ചെന്നൈയില്‍ പന്നികള്‍ക്ക് പൂണൂലിട്ട് ദ്രാവിഡ സംഘടനയുടെ പ്രതിഷേധം. ബ്രാഹ്മണ സമുദായത്തിന്റെ ആഘോഷമായ ആവണി അവിട്ടം സംസ്ഥാനത്തിന്റെ മൊത്തം ആഘോഷമാക്കി മാറ്റുന്നതിനെതിരെയാണ് ദ്രാവിഡസംഘടനകള്‍ രംഗത്തെത്തിയത്. ചെന്നൈയില്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്തിനടുത്ത് ദ്രാവിഡകഴകത്തിന്റെ അമരക്കാരിലൊരാളായ സി എന്‍ അണ്ണാ ദുരൈയുടെ പ്രതിമയ്‌ക്ക് മുന്നിലായിരുന്നു ടിപിഡികെയുടെ പ്രതിഷേധം.

തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം പൊലീസ് ഇടപെട്ട് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.എട്ട് പ്രവര്‍ത്തകരെയും  നാല് പന്നികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സമരക്കാരെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് രാവിലെത്തന്നെ പൊലീസ് വലയും വിരിച്ച് കാത്തിരുന്നു. പതിനൊന്നരയോടെ പന്നിക്കുട്ടികളുമായെത്തിയ പ്രതിഷേധക്കാരെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു നീക്കി.

പന്നിക്കുട്ടികളെ ചാക്കിലാക്കി നഗരസഭയുടെ വണ്ടിയിലേയ്‌ക്ക്. ബ്രാഹ്മണ മേധാവിത്തത്തിനും ഹിന്ദുത്വ ഭരണകൂടങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധമെന്ന് ദ്രാവിഡസംഘടനാപ്രവര്‍ത്തകര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ബ്രാഹ്മണര്‍ ആണ്ടോടാണ്ട് പൂണൂല്‍ മാറ്റുന്ന ആഘോഷദിവസമാണ് ആവണി അവിട്ടം. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഘോഷമാക്കി മാറ്റുന്നതിനെ മുന്‍പും ദ്രാവിഡസംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു.

ദ്രാവിഡരെ തരംതാഴ്ത്തുന്ന രീതിയില്‍ ഉത്തരേന്ത്യയില്‍ രാവണന്റെ കോലം കത്തിയ്‌ക്കുന്ന രാമലീലയ്‌ക്ക് സമാന്തരമായി രാമന്‍റെയും ലക്ഷ്മണന്റെയും കോലം കത്തിയ്‌ക്കുന്ന രാവണലീല നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും ടിപിഡികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'യെലഹങ്കയിൽ കൈയേറിയത് ബം​ദേശികളും മലയാളികളും, വീട് നൽകുന്നത് കേരളത്തിന്റെ ​ഗൂഢാലോചന'; പുനരധിവാസത്തെ എതിർത്ത് ബിജെപി
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം