സി.പിഎം പിന്തുണയെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പ്രശ്നങ്ങളില്ലെന്ന് മാണി

Published : May 06, 2017, 01:55 AM ISTUpdated : Oct 05, 2018, 01:36 AM IST
സി.പിഎം പിന്തുണയെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പ്രശ്നങ്ങളില്ലെന്ന് മാണി

Synopsis

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. ഇന്നലെ പാലായില്‍ കെ.എം മാണി വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നു. രണ്ടd മണിക്കൂറിലധികം നീണ്ട യോഗത്തെ ഒടുവില്‍ അനൗപചാരികമെന്ന് വിശദീകരിച്ച കെ.എം മാണി പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു
 
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ അധികാരത്തിലെത്തിയ വിഷയത്തിലെ ഭിന്നത തീര്‍ക്കാനാണ്   കെ.എം മാണി അടിയന്തിര പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചത്. എന്നാല്‍ യോഗത്തോടെ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത കൂടി. പാലായിലെ വസതിയില്‍ മാണി വിളിച്ച യോഗത്തിലേയ്‌ക്ക് പി.ജെ ജോസഫും മോന്‍സ് ജോസഫും വന്നില്ല. ആദ്യം യോഗത്തിനെത്താതിരുന്ന സി.എഫ് തോമസിന് മാണി യോഗത്തിലേയ്‌ക്ക് വിളിച്ചു വരുത്തി. യോഗം തുടങ്ങി ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സി.എഫ് തോമസ് എത്തിയത്. ഇതോടെ  ഔപചാരിക യോഗം ചേര്‍ന്നില്ലെന്ന് യോഗത്തിന് ശേഷം കെ.എം മാണി വിശദീകരിച്ചു. ജോസഫിന്റെ അസൗകര്യം മോന്‍സ് ജോസഫ് വിളിച്ചറിയിച്ചതോടെ യോഗം മാറ്റി വെച്ചു. നടന്നത് അനൗപചാരിക ചര്‍ച്ചകള്‍ മാത്രമെന്നും മാണി കൂട്ടിച്ചേര്‍ത്തു. പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നെങ്കിലും മാണി വിഭാഗത്തിലെ നാല് എം.എല്‍.എമാരും യോഗത്തിനെത്തി. ജോസ് കെ മാണിയെ കൂടാതെ ജോയ് എബ്രഹാം എം.പിയും യോഗത്തില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുലർച്ചെ 2ന് പുറപ്പെട്ടു, ആറ് മണിക്ക് കോട്ടയത്തെത്തി; 3 മണിക്കൂർ നീണ്ട കാത്തിരിപ്പ് വെറുതെയായില്ല; നേരത്തെ തുറന്ന ബാർ പൂട്ടിച്ച് വിജിലൻസ്
കൈക്കൂലി കേസ്; രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി മറിഞ്ഞത് ലക്ഷങ്ങൾ, 6 റെയിൽവേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു