സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ തുടങ്ങിയ ഷീ ടാക്സി പ്രതിസന്ധിയില്‍; ഓട്ടമില്ല, വരുമാനം നിലച്ചു

Web Desk |  
Published : Apr 28, 2018, 03:57 PM ISTUpdated : Jun 08, 2018, 05:43 PM IST
സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ തുടങ്ങിയ ഷീ ടാക്സി പ്രതിസന്ധിയില്‍; ഓട്ടമില്ല, വരുമാനം നിലച്ചു

Synopsis

ഷീ ടാക്‌സി പ്രതിസന്ധിയില്‍ ഓട്ടമില്ല, വരുമാനം നിലച്ചു കടം കയറി ഡ്രൈവര്‍മാര്‍ കുടുങ്ങി

തിരുവനന്തപുരം:സ്‌ത്രീകള്‍ക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ സുരക്ഷിതമായി യാത്രയൊരുക്കാന്‍ തുടങ്ങിയ ഷീ ടാക്‌സി പ്രതിസന്ധിയില്‍. ഓട്ടം കുറഞ്ഞതോടെ വനിതാ ഡ്രൈവര്‍മാര്‍ കടക്കെണിയിലായി. 2013 ല്‍ വലിയ പ്രതീക്ഷയോടെയാണ് കേരളത്തിന്റെ നിരത്തിലേക്ക് ഷീ ടാക്‌സികളെത്തുന്നത്.സ്‌ത്രീകള്‍ വളയം പിടിക്കുന്ന വാഹനങ്ങള്‍ സുരക്ഷാ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. പദ്ധതി ആദ്യം തുടങ്ങിയത് തലസ്ഥാനത്ത്.

അറുപത്തിമൂന്നുകാരി ആനി ഉള്‍പ്പടെ 52 സ്തീകള്‍ കിടപ്പാടം വരെ പണയപ്പെടുത്തിയും വായ്പ്പയെടുത്തുമാണ് കാറുകള്‍ വാങ്ങി പദ്ധതിയില്‍ പങ്കാളികളായത്. ജെണ്ടര്‍ പാര്‍ക്കിന്‍റെ കീഴില്‍ തുടങ്ങിയ പദ്ധതി വനിത വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്തതോടെ പ്രശ്നം തുടങ്ങി. ജിപിഎസ് സംവിധാനങ്ങളും കാള്‍ സെന്ററും മാറ്റിയതോടെ ഓട്ടം കിട്ടാതെയായി.

സിഡാക്കിന് ചുമതല നല്‍കി സുരക്ഷാ സംവിധാനങ്ങള്‍ പുനസ്ഥാപിച്ച് പുതിയ കോള്‍ സെന്‍ററുമായി ബന്ധിപ്പിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വനിതാ വികസ കോര്‍പ്പറേഷന്‍ നല്‍കുന്ന ഉറപ്പ്. പക്ഷെ എപ്പോള്‍ ഇതൊക്കെ നടക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വെടിയേറ്റ കാലുമായി പ്രതി ആശുപത്രിയിൽ, കസ്റ്റഡിയിൽ നിന്ന് ചാടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവെച്ചു
ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍; ഇറാനും ഒമാനും ഹോർമുസിൽ പരമാധികാര അവകാശങ്ങളുണ്ടെന്ന് വാദം