നവമാധ്യമരംഗത്തെ സത്രീ കൂട്ടായ്മ അടുക്കളയ്ക്കപ്പുറം ഒത്തുചേരുന്നു

By Web DeskFirst Published Mar 31, 2018, 4:02 PM IST
Highlights

'ഒയാസിസ്' എന്ന പേരിൽ പല ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂട്ടായ്മ രൂപം നൽകിയിട്ടുണ്ട്.

കൊച്ചി: നവമാധ്യമരംഗത്തെ സ്ത്രീ കൂട്ടായ്മയില്‍ രൂപം കൊണ്ട അടുക്കളയ്ക്കപ്പുറം കടവന്ത്ര ലയണ്‍സ് ക്ലബില്‍ ഒത്തുചേരുന്നു. ഏപ്രിൽ ഒന്‍പതിന് രാവിലെ 10 മുതൽ കടവന്ത്ര ലയൺസ് ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ പെണ്ണടയാളങ്ങള്‍ എന്ന പുസ്തകപ്രകാശനം ചെയ്യും.സ്ത്രീ കൂട്ടായ്മയിലെ എഴുത്തുകാരുടെ രചനകളാണ് പെണ്ണടയാളത്തില്‍ ചേര്‍ത്തിരിക്കുന്നത്.

'ഒയാസിസ്' എന്ന പേരിൽ പല ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂട്ടായ്മ രൂപം നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ തീരദേശ സ്കൂളില്‍ ലൈബ്രറി തുടങ്ങാനുള്ള പുസ്തകം നൽകുക, ഉപയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാരെ കണ്ടെത്തി നല്‍കുന്ന 'ഡ്രൈസ് ഡ്രൈവ്', അർഹരായ വിദ്യാർത്ഥികള്‍ക്ക് പഠനസാമഗ്രഹികൾ നൽകുന്ന 'ഷെൽറ്ററിംഗ് പാംസ്', എൻഡോസൾഫാൻ ഇരകൾക്ക് കൈത്താങ്ങായി 'വി കെയർ', ക്യാൻസർ രോഗികൾക്ക് സ്നേഹസമ്മാനമായി 'ലോക്ക് ഫോർ ഹോപ്പ്', അടുക്കളത്തോട്ടം തുടങ്ങാൻ സഹായിക്കുന്ന 'എഫ്റ്റിജിറ്റി നേച്ചർ' തുടങ്ങിയ സംരഭങ്ങളാണ് കൂട്ടായ്മ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 

ഗ്രൂപ്പിന്‍റെ സ്വയം സംരംഭകരായ സ്ത്രീകളെ ഉൾപ്പെടുത്തി വൗ ,വണ്ടര്‍ വിമന്‍, എന്ന പേരിൽ ഒരു പ്രദർശന വിൽപ്പന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. 10 ന് നടക്കുന്ന ചടങ്ങില്‍ എഫ്റ്റിജിറ്റി സിനിമാസ് സംരഭത്തിന്‍റെയും രക്തദാന ക്യാംപിന്‍റെയും ലോഗോ പ്രകാശനം നടക്കും. അതിനോടൊപ്പം ഫേബ് ബുക്കിലെ ആദ്യ ബ്യൂട്ടി പേജന്‍റ് മത്സര വിജയികള്‍ക്ക് സമ്മാനദാനം നല്‍കുകയും തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറുകയും ചെയ്യും.

click me!