
കോഴിക്കോട്: കോഴിക്കോട് ബീച്ചിന്‍റെ മുഖം മിനുക്കുന്നതിന് പുതിയ പദ്ധതിയുമായി ജില്ലാ ഭരണകൂടം. കോര്‍പ്പറേഷനടക്കമുള്ള വിവിധ വിഭാഗങ്ങളുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. പദ്ധതിയുടെ ഭാഗമായി ബിച്ച് റോഡിലെ വഴിയോര കച്ചവടക്കാരെയും കടല്‍ തീരത്തുള്ള കച്ചവടക്കാരെയും ഒഴിപ്പിക്കും. ഇവര്‍ക്ക് പ്രത്യേക സ്ഥല സൗകര്യമൊരുക്കാനാണ് പദ്ധതിയെന്ന് കോഴിക്കോട് കലക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കടല്‍ തീരം മാലിന്യ മുക്തമാക്കാനുള്ള നടപടിയും പുതിയ പദ്ധതിയോടൊപ്പമുണ്ടാകും. നിലവില്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ശുചീകരണത്തിനായി കോര്‍പ്പറേഷന്‍ രാത്രിയിലും ജീവനക്കാരെ നിയമിക്കും. രാത്രി 10 മുതല്‍ 2വരെയായിരിക്കും പ്രധാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനുളള തീരുമാനവുമുണ്ട്. ഇതിന്‍റെ ഭാഗമായി കളക്ടറും സംഘവും കടല്‍ തീരത്ത് വിശദമായ പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam