പ്രകടനം മോശമായാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവുമില്ല

By Web DeskFirst Published Jul 26, 2016, 6:04 PM IST
Highlights

ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയെങ്കിലും വലിയ വെല്ലുവിളിയാണ് ജീവനക്കാര്‍ക്ക് മുന്നിലുള്ളത്. പ്രമോഷനും വാര്‍ഷിക ശമ്പള വര്‍ദ്ധനവിനും ഇനിമുതല്‍ പ്രവര്‍ത്തന മികവായിരിക്കും പരിഗണിക്കുക. പ്രവര്‍ത്തന അവകോലന റിപ്പോര്‍ട്ടിന്റെ അടിസ്ഥാന സൂചിക മികച്ചത് എന്നത് കൂടുതല്‍ മികച്ചത് എന്ന് പുതുക്കി നിശ്ചയിച്ചു. സ്ഥാനക്കയറ്റത്തിനും വാര്‍ഷിക ശമ്പള വര്‍ദ്ധനവിനുമുള്ള മോഡിഫൈഡ് അഷ്വേര്‍ഡ് കരിയര്‍ പ്രോഗ്രഷന്‍ പദ്ധതി (എംഎസിപി) നിലവിലുള്ള പോലെ തുടരും. എംഎസിപി പ്രകാരം പത്ത് വര്‍ഷത്തിലൊരിക്കല്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുക. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിനാണ് ജീവനക്കാര്‍ക്കുള്ള ഈ കുരുക്ക്. 

ഓരോ വര്‍ഷവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എന്തൊക്കെ സേവനം ലഭ്യമാക്കി എന്നും പരിശോധിക്കും. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള വിജ്ഞാപനം ഇറങ്ങിയതോടെ ഓഗസ്റ്റ് മാസം മുതല്‍ പുതുക്കിയ ശമ്പളവും അലവന്‍സുമായിരിക്കും ജീവനക്കാര്‍ക്ക് കിട്ടുക. 50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാര്‍ക്കാണ് ഇതിന്‍റെ നേട്ടം കിട്ടുക.

click me!