മെമ്മറി കാർഡില്‍ മാറ്റം വരുത്തിയിട്ടില്ല; ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്‍റെ ഹർജിയിൽ സർക്കാർ

By Web DeskFirst Published Mar 28, 2018, 4:49 PM IST
Highlights
  •  സ്ത്രീ ശബ്ദം കേൾക്കുന്നുണ്ട് എന്നു പറയുന്നത് തെറ്റെന്നും പ്രോസിക്യുഷന്‍ 

കൊച്ചി: ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്‍റെ ഹർജിയിൽ സർക്കാർ . മെമ്മറി കാർഡില്‍ മാറ്റം  വരുത്തിയിട്ടില്ലെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 

 സ്ത്രീ ശബ്ദം കേൾക്കുന്നുണ്ട് എന്നു പറയുന്നത് തെറ്റെന്നും പ്രോസിക്യുഷന്‍ പറഞ്ഞു. പ്രതിഭാഗം വക്കീൽ ദൃശ്യങ്ങൾ  8 പ്രാവശ്യം കണ്ടതാണെന്നും പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ദൃശ്യങ്ങൾ ഇര തിരിച്ചറിഞ്ഞതാണ്.

ദിലീപിന്‍റെ ഹർജി വിചാരണ നീട്ടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രോസിക്യുഷന് ഹൈ കോടതിയിൽ ഇക്കാര്യം പറഞ്ഞത്.  ദൃശ്യങ്ങൾ വേണമെന്ന ആവശ്യം ഉന്നയിച്ചു കീഴ് കോടതിയെ സമീപിച്ചിരുന്നു. ഇരയുടെ സുരക്ഷ കണക്കാക്കുമ്പോൾ ദൃശ്യങ്ങൾ നൽകാൻ  പരിമിതികളുണ്ടന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഇരയുടെ അവകാശങ്ങൾക്ക് ആണ് മുൻതൂക്കം എന്നും പ്രോസിക്യുഷന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, പ്രതിയല്ല, പ്രതിഭാഗം വക്കിൽ ആണ് ദൃശ്യങ്ങൾ ചോദിക്കുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങൾ കൈമാറാത്തതു എന്ന് ദിലീപിന്‍റെ അഭിഭാഷകൻ ഹൈകോടതിയിൽ ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍റെ പരാമര്‍ശം.

സന്തോഷ മാധവൻ കേസില്‍ ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നൽകിയിരുന്നു. പ്രോസിക്യുഷന്‍ ദൃശ്യങ്ങൾ മറച്ചു വയ്ക്കുകയാണ്. ഇയർ ഫോൺ വച്ചാൽ പോലും ശബ്ദങ്ങൾ വേർതിരിച്ചു കേൾക്കാനാവില്ല എന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.  

ഒരു വിദഗ്‌ധനെക്കൊണ്ട് ദൃശ്യങ്ങൾ പരിശോധിക്കണം എന്നും ദിലീപിന്റെ അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു. പോലീസ് തന്നെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിലീപിനെ കുറ്റപ്പെടുത്താനാണ് സാധ്യത.  ആവശ്യത്തിലധികം കോപ്പികൾ പൊലീസിന്‍റെ കൈയ്യിൽ ഇപ്പോൾ തന്നെ ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. 

വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ ആയിരുന്നില്ല അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ട് എന്നും അഭിഭാഷകന്‍. അതേസമയം കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കാനാവുമെന്ന പട്ടിക പ്രോസിക്യൂഷന്‍ നല്‍കണമെന്ന് കോടതി പറഞ്ഞു. 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ഏപ്രില്‍ 11ന് പരിഗണിക്കും. സുനില്‍, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി 11ന് ഉത്തരവ് പറയും. 


 

click me!