ആര്‍ത്തവ അയിത്തത്തിനെതിരെ കൊച്ചിയില്‍ 'ആര്‍പ്പോ ആര്‍ത്തവം'

By Web TeamFirst Published Nov 25, 2018, 11:39 PM IST
Highlights

ആര്‍ത്തവം അശുദ്ധിയല്ലെന്ന് ഉറക്കെ പറഞ്ഞ് ചോരക്കറയുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കായി എറണാകുളം വഞ്ചി സക്വയറില്‍ അവരൊത്തു കൂടി. ആർത്തവത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആർപ്പോ ആർത്തവം എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്.

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ആർപ്പോ ആർത്തവം എന്ന പേരിൽ വഞ്ചി സ്‌ക്വയറിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേരാണ് പങ്കെടുത്തത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ അനാചാരങ്ങൾക്കെതിരെ പാടി പ്രതിഷേധിച്ചായിരുന്നു കൂട്ടായ്മയുടെ തുടക്കം. ഭരണകൂടത്തിനെതിരെ പാട്ട് പാടിയെന്ന പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട തമിഴ്ഗായകൻ കോവനും സംഘവുമായിരുന്നു ഗായകര്‍.

ആര്‍ത്തവം അശുദ്ധിയല്ലെന്ന് ഉറക്കെ പറഞ്ഞ് ചോരക്കറയുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കായി എറണാകുളം വഞ്ചി സക്വയറില്‍ അവരൊത്തു കൂടി. ആർത്തവത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആർപ്പോ ആർത്തവം എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. ശബരിമല യുവതി പ്രവേശനം നടപ്പാക്കുന്നതിലെ ആവശ്യകത പ്രധാന ചർച്ചയായ വേദിയിൽ വിധി ഭരണഘടനയെക്കുറിച്ച്  അറിയാനുള്ള സുവർണാവസരമെന്ന് ഡോ.സുനിൽ പി.ഇളയിടം പറഞ്ഞു.

ശബരിമല വിഷയത്തിൽ പ്രതിഷേധം നേരിട്ട മൃദുല ദേവി, സണ്ണി എം കപിക്കാട്,സുനിൽ പി ഇളയിടം, തുടങ്ങിയവർക്ക് കൂട്ടായ്മ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ജനുവരിയിൽ ദേശീയ തലത്തിലുള്ള നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ അവകാശ പ്രഖ്യാപന സദസ് സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് കൊച്ചിയിൽ ആർപ്പോ ആർത്തവത്തിന് കൊടിയേറിയത്.


 

click me!