അജ്മീര്‍ സ്ഫോടനം; സുരേഷ് നായര്‍ നിരപരാധി; മനപ്പൂര്‍വ്വം കുടുക്കിയതാകാം: സഹോദരി

Published : Nov 25, 2018, 10:33 PM ISTUpdated : Nov 25, 2018, 10:41 PM IST
അജ്മീര്‍ സ്ഫോടനം; സുരേഷ് നായര്‍ നിരപരാധി; മനപ്പൂര്‍വ്വം കുടുക്കിയതാകാം: സഹോദരി

Synopsis

അജ്മീര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സുരേഷ് നായര്‍ നിരപരാധിയെന്ന് സഹോദരി സുഷമ ഏഷ്യാനെറ്റ് ന്യൂസിനോട്. സുരേഷിനെ ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.  സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

കോഴിക്കോട്: അജ്മീര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സുരേഷ് നായര്‍ നിരപരാധിയെന്ന് സഹോദരി സുഷമ ഏഷ്യാനെറ്റ് ന്യൂസിനോട്. ആരെങ്കിലും മനപ്പൂര്‍വ്വം കുടുക്കിയതാകാമെന്നും സഹോദരി പറഞ്ഞു. 2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

സ്ഫോടനത്തിനായി സമഗ്രികൾ ഇയാള്‍ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.  സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

അതേസമയം സുരേഷുമോയോ കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്ന് അമ്മയുടെ സഹോദരി രാധ പറഞ്ഞിരുന്നു. സുരേഷ് നായര്‍ വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്നാണ് രാധ പറഞ്ഞത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി